Section

malabari-logo-mobile

എന്‍ എസ്‌ ജി ലഫ്‌നന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ മൃതദേഹം പാലക്കാട്‌ എത്തിച്ചു;സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍

HIGHLIGHTS : ബംഗളൂരു: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി എന്‍ എസ്‌ ജി ലഫ്‌നന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ മൃതദേഹം പാലക്കാട്‌ എത്തിച്ച...

Untitled-1 copyബംഗളൂരു: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി എന്‍ എസ്‌ ജി ലഫ്‌നന്റ്‌ കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ മൃതദേഹം പാലക്കാട്‌ എത്തിച്ചു. ഹെലികോപ്‌റ്ററില്‍ പാലക്കാട്‌ വിക്ടോറിയാ കോളജ്‌ ഗ്രൗണ്ടിലാണ്‌ വൈകുന്നരേ 4.30 ഓടെ ഭൗതിക ശരീരം എത്തിച്ചത്‌. രണ്ട്‌ ഹെലികോപ്‌റ്ററുകളാണ്‌ എത്തിയത്‌. ഒന്നില്‍ സൈനി ഉദ്യോഗസ്ഥരാണ്‌ ഉള്ളത്‌. പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായി നാട്ടിലത്തിക്കും. എളമ്പുലാശേരിയിലെ യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും.

ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കു ശേഷമാണ്‌ ബംഗളൂരു ജാലഹള്ളി വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന്‌ മൃതദേഹവുമായി ഹെലികോപ്‌റ്റര്‍ പുറപ്പെട്ടത്‌. ഇന്നു രാവിലെ പത്തുമണിയോടെ വിമാനത്തില്‍ ബംഗളൂരുവിലെത്തിച്ച മൃതദേഹം ദൊഡബൊമ്മ സാന്ദ്രയിലെ വീട്ടിലും കരസേനയുടെ ബി ഇ എല്‍ ഗ്രൗണ്ടിലും പൊതു ദര്‍ശനത്തിനു വെച്ചു.

sameeksha-malabarinews

കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, സ്‌മൃതി ഇറാനി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കം നിരവധി ആളുകള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. ബംഗളൂരൂവില്‍ നിന്ന്‌ റോഡുമാര്‍ഗം കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നെങ്കിലും നാട്ടിലെത്താന്‍ വൈകുമെന്നതിനാല്‍ ആകാശമാര്‍ഗം കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!