Section

malabari-logo-mobile

അഞ്ചാം മന്ത്രി വിവാദം ; എല്ലാ ഉത്തരവാദിത്വവും എന്റേത് -മുഖ്യമന്ത്രി

HIGHLIGHTS : കൊച്ചി : മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിന്റെ എല്ലാ ഉത്തരവാദിത്വവും

കൊച്ചി : മുസ്ലിംലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിന്റെ എല്ലാ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞും. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്തി ഇങ്ങനെ പറഞ്ഞത്. കെപിസിസി യുടെ പൊതുവികാരത്ത മറികടന്ന് ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിലും കോണ്‍ഗ്രസ് മന്ത്രിമാരില്‍ വന്‍ അഴിച്ചുപണി നടത്തിയതിലും കോണ്‍ഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതിനിടയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഇന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍ മുസ്ലിംലീഗിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതില്‍ കെ. മുരളീധരന്റെ പ്രസ്താവന വളരെ ശ്രദ്ധേയമായിരുന്നു. മുസ്ലിംലീഗ് മലര്‍ന്നുകിടന്ന് തുപ്പരുതെന്നാണ് മുരളീധരന്‍ പറഞ്ഞത്.

മുഖ്യമന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ തന്നെ അദേഹത്തെമാറ്റി രമേശ് ചെന്നിതലയെ മുഖ്യമന്ത്രിയാക്കി എന്‍എസ്എസിനെ തണുപ്പിക്കാനുള്ള അണിയറ നീക്കങ്ങളും നടന്നു വരുന്നുണ്ട്.

sameeksha-malabarinews

ഈ വിഷയത്തോടെ മുഖ്യമന്ത്രി യുഡിഎഫിനകത്തും പുറത്തും ദുര്‍ബലനായി കഴിഞ്ഞു. അഞ്ചാംമന്ത്രി സ്ഥാന വിവാദവും മന്ത്രിസഭ പനഃസംഘടനയും കേരള മതേതര സമൂഹത്തിന് നല്‍കിയത് ഒരു തെറ്റായ സന്ദേശമാണെന്നാണ് പൊതുവായ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!