Section

malabari-logo-mobile

അഞ്ചാം മന്ത്രിയില്ല; മുഖ്യമന്ത്രി മുസ്ലീം ലീഗിനോട്.

HIGHLIGHTS : മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം

കണ്ണൂര്‍: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ന് രാവിലെ കണ്ണൂരില്‍ വെച്ച് കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ ഈ തീരുമാനം അറിയിച്ചത്. മന്ത്രിസ്ഥാനത്തിനു പകരം സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നാണ് നിലപാട്. കണ്ണൂര്‍ ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത് രണ്ടു ദിവസത്തിനകം ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ്.
ഇന്നുച്ചയ്ക്ക് പാണക്കാട്ടുവെച്ച് മുസ്ലീം ലീഗിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം നടക്കാനിരിക്കുകയാണ്. അഞ്ചാം മന്ത്രി സ്ഥാന ചര്‍ച്ച യുഡിഎഫില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ സമയത്ത് ചേരുന്ന ഈ യോഗം അത്യന്തം രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. അഞ്ചാം മന്ത്രി സ്ഥാന വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി അനുരജ്ഞനത്തിന്റെ പാത സ്വീകരിക്കുമ്പോള്‍ തന്നെ ഒരു വിഭാഗം പാണക്കാട്ട് തങ്ങളുടെ പ്രസ്താവന പാഴായി പോകുന്നത് ഒരിക്കലും അംഗീകരിക്കാവില്ലെന്ന നിലപാടിലാണ്.
ഇന്നലെ അഞ്ചാം മന്ത്രി സ്ഥാനത്തുനിന്ന് പിറകോട്ടില്ല എന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന മുസ്ലീം ലീഗിലെ ഒരു വിഭാഗം യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നതിന് തെളിവാണ്.
ഇന്നലെ ഇ. അഹമ്മദ് ഈ വിഷയത്തില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് രമേശ് ചെന്നിത്തല അഞ്ചാം മന്ത്രിസ്ഥാനത്തെ കുറിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!