കൈറ്റ് വിക്‌ടേഴ്‌സില്‍ ‘സ്ത്രീ’ ‘ആദിശങ്കരാചാര്യ’ സിനിമകള്‍
കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ മാര്‍ച്ച് 17 രാത്രി 09.15 ന് കെ.എസ്.സേതുമാധവനും കെ.മാധവനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചലച്ചിത്രം ‘സ്ത്രീ’ സംപ്രേഷണം ചെയ്യും. പലഗുമ്മി പത്മരാജുവിന്റേതാണ് കഥ. രോഹിണി, തലൈവാസന്‍ വിജയ്, പി.എല്‍.നാരായണ, എസ്.ഭാമേശ്വരറാവും എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. അസാധാരണവും കോപം നിറഞ്ഞതും അതേസമയം സ്‌നേഹ നിര്‍ഭരവുമായ ഒരു ബന്ധത്തെക്കുറിച്ചുള്ള മനോഹരമായ ആവിഷ്‌കാരമാണ് സിനിമ. 1995 ല്‍ രണ്ട് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രേഗ് […]









