ഹൗസ്‌ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു.

ആലപ്പുഴ : ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബോട്ട് ജീവനക്കാരനായ കാവാലം സ്വദേശിയായ ഷെറിനാണ് പൊള്ളലേറ്റ് മരിച്ചത്.

പുന്നമടക്കായയില്‍ ഫിഷിംഗ് പോയിന്റില്‍ നിര്‍ത്തിയിട്ട രണ്ട് ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്. ഒരു ഹൗസ്‌ബോട്ടിലെ അടുക്കളയിലെ ഗ്യാസ് സിലണ്ടറില്‍ നിന്നും ഉണ്ടായ തീയാണ് അപകട കാരണമായത്.

തീപടര്‍ന്നതോടെ ബോട്ടില്‍ ഉണ്ടായിരുന്ന തൊഴിലാളികളെല്ലാം വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടു. എല്ലാവരും രക്ഷപ്പെട്ടെന്നു കരുതിയിരിക്കുകയായിരുന്ന എന്നാല്‍ രാവിലെയാണ് ഷെറിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയ്ില്‍ ബോട്ടില്‍ കണ്ടത്. ഷെറിന്‍ ബോട്ടിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

Share news
error: Content is protected !!
Scroll to Top