ഹോംഗാര്‍ഡ് ഡ്രൈവറെ മര്‍ദ്ധിച്ചു: ഇന്നും തിരൂരില്‍ ഓട്ടോ പണിമുടക്ക്

തിരൂര്‍ : ഇന്നലെ ഓട്ടോ ഡ്രൈവറെ ഹോംഗാര്‍ഡ് മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ആരംഭിച്ച മിന്നല്‍ പണിമുടക്ക് ഇന്നും തുടരുന്നു. ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ മാത്രമാണ് ഇന്നലെ സംഭവത്തില്‍ പോലീസ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നും സമരം ചെയ്യുന്നത്.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ പൂക്കോട്ടുകുളം ജംഗ്ഷനിലാണ് സംഭവം. കൂട്ടിയിടിച്ച ഓട്ടോതള്‍ മാറ്റുന്നതിനിടെ ഓട്ടോ ഹോംഗാര്‍ഡിനെ ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹോംഗാര്‍ഡ് ഡ്രൈവറെ മര്‍ദ്ധിക്കുകയായിരുന്നു. മര്‍ദ്ധനത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മൂച്ചിക്കല്‍ സ്വദേശി ജംഷീറിനേയും ഹോംഗാര്‍ഡിനേയും തിരൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top