ഹാര്‍ബര്‍ ചാപ്പപടിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങളുടെ മാര്‍ച്ച്.

പരപ്പനങ്ങാടി : മല്‍സ്യ ബന്ധന തുറമുഖം ചാപ്പപടിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ചാപ്പപടി, ഒട്ടുമ്മല്‍,പുത്തന്‍ കടപ്പുറം, സദ്ദാം ബീച്ച് തുടങ്ങിയ ഭാഗങ്ങളിലെ മല്‍സ്യ തൊഴിലാളികളും രാഷ്്ട്രീയ പ്രവര്‍ത്തകരുമുള്‍പ്പെടെ ആയിങ്ങള്‍ അങ്ങാടി കടപ്പുറത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മുറിത്തോടിന് സമീപത്ത് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ തീരദേശ പാത ഉപരോധിച്ചു.

പൂനെ കേന്ദ്രമായ സെന്റര്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ ചാപ്പപടി കടപ്പുറത്തെ ഹാര്‍ബര്‍ നിര്‍മ്മാണത്തിന് പരിഗണിച്ചുരുന്നതായും പിന്നീട് പദ്ധതി അട്ടിമറിക്കുകയായിരുന്നു എന്നും സമരക്കാര്‍ ആരോപിച്ചു.

മാര്‍ച്ച് മല്‍സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. പിഒ നയിം പിസി ചെറിയ ബാവ, പിപി ഹുസൈന്‍ ,സെയ്തു, പിപിസെയ്തലവി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

 

Share news
error: Content is protected !!
Scroll to Top