തേഞ്ഞിപ്പലം : സൗരോര്‍ജ വൈദ്യുതിയിലൂടെ വൈദ്യുതി ബില്ലിനത്തില്‍ വന്‍ തുക ലാഭമുണ്ടാക്കുകയാണ് തേഞ്ഞിപ്പലം {ഗാമ പഞ്ചായത്ത് ഓഫീസ്. പതിനായിരം രൂപ വരെയുണ്ടായിരുന്ന വൈദ്യുതി ബില്‍ ഇപ്പോള്‍ ആയിരം രൂപയില്‍ താഴെയായിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തെ ബില്‍ തുകയില്‍ മുമ്പത്തേതിനേക്കാള്‍ എണ്ണായിരത്തോളം രൂപയുടെ കുറവാണുണ്ടായത്.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ 8.8ലക്ഷം രൂപ ലോകബാങ്ക് സഹായത്തോടെ പഞ്ചായത്തോഫീസ് കോംപ്ലക്സ് മുഴുവന്‍ വൈദ്യുതി ലഭ്യമാക്കുന്ന വിധത്തിലാണ് പാനല്‍ സ്ഥാപിച്ചത്.
ആറ് കെ.വിയുടെ പാനല്‍ ഉപയോഗിച്ച് അസി.എന്‍ജിനിയറുടെ ഓഫീസ്, വില്ലേജ് എക്സറ്റന്ഷന് ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിലെ എല്ലാ ഫാനുകളും ബള്‍ബുകളും പ്രവര്‍ത്തിപ്പിക്കാനാകും.
ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ 1047യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതിന് 8518രൂപയാണ് ബില്ല് വന്നത്. പാനല്‍ സ്ഥാപിച്ച ശേഷം ഏപ്രില്‍, മെയ് മാസത്തില്‍ 95യൂനിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ബില്‍ തുക 762 രൂപ മാത്രമാണെന്ന് സെക്രട്ടറി കെ അബു ഫൈസല്‍ പറഞ്ഞു. സൗരോര്‍ജ വൈദ്യുതി ലാഭകരമായതോടെ അടുത്ത ഘട്ടത്തില്‍ അങ്കണവാടികളിലേക്കും സ്കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.



