മാന്‍ഡ്രിഡ്: വടക്കുപടിഞ്ഞാറന്‍ സ്പെയിനില്‍ ട്രെയിന്‍ പാളം തെറ്റി 56 പേര് കൊല്ലപെട്ടു. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്പെയിനിലെ ഗലാഷ്യ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെട്ട ട്രെയിനിന് 13 ബോഗിഗളാണ് ഉണ്ടായിരുന്നത്. സ്പെയിനിന്റെ തലസ്ഥാനമായ ബാന്ഡ്രിഡില് നിന്ന് ഫെറോലിക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.
അവധി ആഘോഷിക്കാന്‍ പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. നാലു ദശകത്തിനിടയില്‍ സ്പെയിനിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





