സ്‌കൂള്‍ കലോത്സവം: സ്റ്റുഡന്റ് ബ്രോഡ്കാസ്റ്ററാകാന്‍ അവസരം

മഞ്ചേരി: സംസ്ഥാന സ്‌കൂള്‍ കലോത്സവം മഞ്ചേരി ആകാശവാണിയ്ക്കായി റിപ്പോര്‍ട്ട് ചെയ്യാന്‍ ഹയര്‍ സെന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അവസരം.
ഇലക്‌ട്രോണിക ്- നവ മാധ്യമരംഗങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തവും പരിശീലനവും ഉറപ്പാക്കാനാണ് സ്റ്റുഡന്റ് ബ്രോഡ്കാസ്റ്റര്‍മാരുടെ സംഘം രൂപവത്കരിക്കുന്നത്.

താത്പര്യമുള്ളവര്‍ക്ക് ജനുവരി 11 ന് രാവിലെ 11 ന് മഞ്ചേരി ആകാശവാണിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാമെന്ന് പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണന്‍ അറിയിച്ചു.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി 14 മുതല്‍ 20 വരെ കലോത്സവ വേദിയില്‍ നിയോഗിക്കും.

Share news
error: Content is protected !!
Scroll to Top