സ്വിസ് യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി

ഭോപ്പാല്‍: സ്വിസ് സ്വദേശിനിയായ യുവതിയെ മദ്ധ്യപ്രദേശില്‍ വെച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കി. 39 കാരിയായ യുവതിയെയാണ് 7 പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു സ്വിസ് ദമ്പതികള്‍. ആഗ്രയിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിട്ട ഇവര്‍ ദാത്തിയയില്‍ വിശ്രമിക്കുമ്പോഴാണ് രാത്രി 9.30 ഓടെ വടികളുമായെത്തിയ സംഘം ഭര്‍ത്താവിനെ തല്ലി അവശനാക്കി യുവതിയെ പീഡിപ്പിച്ചത്.

യുവതിയെ ഗോളിയോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ദാത്തിയ പോലീസ് 8 പേരെ കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top