നേപ്പിള്‍സ്: അഴിമതിയും, മാഫിയാ ബന്ധവും ആരോപിക്കപ്പെട്ട ഇറ്റാലിയന്‍ മുന്‍മന്ത്രി നിക്കോള കോസെന്റിനോ അറസ്റ്റില്‍. പ്രാദേശിക മാഫിയാ സംഘമായ കമോറയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ഇദ്ദേഹത്തിനെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്.
ബര്‍ലൂക്‌സോകാനി മന്ത്രി സഭയിലെ ധനമന്ത്രിയും ഉപ സെക്രട്ടറിയുമായിരുന്നു കോസെന്റിനോ. മാഫിയാ ബന്ധത്തെ തുടര്‍ന്നാണ് 2011 ല്‍ ഇദ്ദേഹം രാജിവെച്ചത്.
2007 ലും 2010 ലും നടന്ന തിരഞ്ഞെടുപ്പുകളിലും തിരിമറി നടത്തിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




