സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 21നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കെസ്‌റു പദ്ധതിയില്‍ കുടുംബ വാര്‍ഷിക വരുമാനം 40000 രൂപയില്‍ താഴെയും വ്യക്തിഗത വരുമാനം 6000 രൂപയിലും താഴെയുള്ളവര്‍ക്കും ജോബ് ക്ലബ്ബ് പദ്ധതിയില്‍ വാര്‍ഷിക കുടുംബവരുമാനം 50000 ലും കവിയാന്‍ പാടില്ല. കെസ്‌റു പദ്ധതിയില്‍ ബാങ്ക് വഴി ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. വായ്പ ലഭിച്ചവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ലഭിക്കുന്നതിന് തടസ്സമില്ല.

ജോബ് ക്ലബ്ബ് പദ്ധതിയില്‍ പത്ത് ലക്ഷം വരെ വായ്പ ലഭിക്കും. വായ്പയുടെ 25 ശതമാനം സബ്‌സിഡി ഇനത്തില്‍ ലഭിക്കും. കൂടുതല്‍ വിരവങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടാം.

Share news
error: Content is protected !!
Scroll to Top