സ്റ്റീഫന്‍ ഹോക്കിങ്‌സ് ഇസ്രായേലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ല

ലണ്ടന്‍: ബ്രിട്ടീഷ് ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ജറുസലേമില്‍ നടക്കുന്ന ഇസ്‌റായേലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ല.

ഹോക്കിങ്‌സ് കോണ്‍ഫറന്‍സില്‍ നിന്ന് പിന്‍ വാങ്ങിയതായി പാലസ്തീനി യാണിവേഴ്‌സിറ്റിയുടെ ബ്രിട്ടീഷ് കമ്മിറ്റിയാണ് വ്യക്തമാക്കിയത്. ഇസ്രായേലിന് നേരെയുള്ള അക്കാദമിക ബഹിഷ്‌കരണത്തെ ഹോക്കിങ്‌സ് പിന്‍തുണക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഹോക്കിങ്‌സ് കോണ്‍ഫറന്‍സില്‍ നിന്നും പിന്‍മാറിയതായി അദ്ദേഹം ജോലി ചെയ്യുന്ന കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ 90 ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തവണത്തെ കോണ്‍ഫറന്‍സ് നടക്കുന്നത്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് കോണ്‍ഫറന്‍സ്.

 

Share news
error: Content is protected !!
Scroll to Top