സ്മാര്‍ട്ട് സിറ്റി; കിക്ക് ഓഫ് മീറ്റിംങ്് തുടങ്ങി

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിന് കിക്ക്ഓഫ് മീറ്റിംങ് തുടങ്ങി. സ്മാര്‍ട്ട് സിറ്റി എംഡി യുടെ അധ്യക്ഷതയില്‍ സ്മാര്‍ട്ട് സിറ്റി പവലിയനില്‍ വെച്ചാണ് യോഗം നടക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനം, പദ്ധതിരേഖ മുതലായ വിഭാഗങ്ങളുടെ തലവന്‍മാരും പ്രൊജക്ട് മാനേജ്‌മെന്റ് കമ്പനിയായ സിനര്‍ജി ബാംഗ്‌ളൂരിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാകും എന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.

Share news
error: Content is protected !!
Scroll to Top