സ്ത്രീകളെ ശല്യം ചെയ്ത 3 പേരെ നാട്ടുകാര്‍ തല്ലികൊന്നു

നാഗ്പൂര്‍ : സ്ത്രീകളെ ശല്യം ചെയ്ത്ത നാലുയുവാക്കളില്‍ മൂന്ന് പേരെയും നാട്ടുകാര്‍ തല്ലികൊന്നു. നാഗ് പൂരിലെ ഭരത് നഗര്‍ മേഖലയിലാണ് സംഭവം നടന്നത്.

കച്ചവട വ്യാജേന വീട്ടിലെത്തിമോഷണം നടത്തി വരികയായിരുന്ന ഈ സംഘത്ത പിടികൂടാന്‍ നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് സ്ത്രീകളെ ശല്ല്യം ചെയ്തതിനെ തുടര്‍ന്ന് ഇവരെ സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ തല്ലികൊന്നത്.
ഒരാള്‍ സംഭവസ്ഥത്തുവച്ചും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.

മരിച്ചവരില്‍ ഒരാള്‍ സ്ത്രീവേഷത്തിലും,മറ്റു രണ്ടുപേര്‍ പോലീസ് വേഷത്തിലുമായിരുന്നു. ഓടി രക്ഷപ്പെട്ടയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

ഈ പ്രദേശത്ത്് സമീപകാലത്തായി സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും മോഷണവും കൊണ്ട് സഹികെട്ട നിലയിലായിരുന്നു നാട്ടുകാര്‍.

 

Share news
error: Content is protected !!
Scroll to Top