സോളാര്‍ തട്ടിപ്പ് സരിതാ നായരുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ സരിതാനായരുടെ ജാമ്യാപേക്ഷ പെരുമ്പാവൂര്‍ കോടതി തള്ളി. സരിതക്കെതിരെ മറ്റു പല കേസുകള്‍ ഉണ്ടെന്നും ഈ കേസുകള്‍ ഗൗരവമുള്ളതാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.

സരിതയുമായി നിരന്തരംഫോണിലബന്ധപ്പെട്ടതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെ പുറത്താക്കിയിരുന്നു. കേസ് ശക്തമായതിന്റെ സൂചനായണ് ഇത് നല്‍കുന്നത്.

സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി സജാദില്‍ നിന്നും 42 ലക്ഷം തട്ടിയെടുത്ത കേസിലാണ് സരിതാ നായര്‍ പിടിയിലായത്.

 

ഫോട്ടോ കടപ്പാട് മാധ്യമം

 

Share news
error: Content is protected !!
Scroll to Top