കശു അണ്ടി ഉത്പ്പാദക രാജ്യങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയിലെ സെനഗല്‍ സ്ഥാനപതിയായ എല്‍ഹാഡ്ജി ഇബോബോയി മത്സ്യബന്ധന, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
കേരള കാഷ്യു ബോര്‍ഡിന്റെ നേതൃത്വത്തില്‍ നേരിട്ട് കശുവണ്ടി എത്തിക്കുന്നതിന് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി നടത്തിവരുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് സെനഗല്‍ സ്ഥാനപതി കേരളത്തിലെത്തിയത്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുന്നതിന് കേരള കാഷ്യു ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വ്യക്തമാക്കി.
സെനഗലിലെ ചേംബര്‍ ഓഫ് കൊമേഴ്സ് വഴി കശുഅണ്ടി കേരളത്തില്‍ എത്തിക്കാനാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇന്ത്യയിലെ സെനഗല്‍ എംബസിയിലെ സെക്കന്റ് കൗണ്‍സിലര്‍ പപ്പാ അസൈന്‍, സെനഗല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്മാന് ബാബാകാര്‍ ദിയേ, മാനേജര്‍ അലി എംബോപ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഇസ്മയിലാ ഡിയോപ്, കേരള കാഷ്യു ബോര്‍ഡ് ചെയര്മാന് മാരപാണ്ഡ്യന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



