സൂര്യനെല്ലി ഇരയെ അപഹസിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ്.

തിരു: സൂര്യനെല്ലി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ അപഹസിച്ച് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജ്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് പെണ്‍കുട്ടിക്ക് എത്രപേര്‍ പീഡിപ്പിച്ചെന്നുപോലും അറിയില്ലെന്നും. പിന്നെ എങ്ങിനെയാണ് പി ജെ കുര്യനെ ഓര്‍ത്തിരിക്കുമെന്നുമായിരുന്നു എന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ ചോദ്യം. പി ജെ കുര്യന്‍ പാവമാണെന്നും പിസി ജോര്‍ജ്ജിന്റെ സര്‍ട്ടിഫിക്കറ്റ്.

പിജെ കുര്യനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ പിജെ കുര്യനും മുഖ്യമന്ത്രിയും തയ്യാറായില്ല. പറയേണ്ടത് പറയേണ്ടെടുത്ത് പറഞ്ഞോളാം എന്നായിരുന്നു കുര്യന്റെ പ്രതികരണം.

എന്നാല്‍ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top