സുന്ദരിമാരൊത്ത് ഡാന്‍സ് ബാറില്‍ എംഎല്‍എ പിടിയില്‍

ഗോവ: ഡാന്‍സ് ബാറില്‍ സുന്ദരിമാരുടെ നൃത്തം ആസ്വദിച്ചുകൊണ്ടിരുന്ന എംഎല്‍എ യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സമാജ് വാദി പാര്‍ട്ടി എംഎല്‍എ മഹേന്ദ്ര കുമാര്‍ സിങ്ങിനെയാണ് ഡാന്‍സ് ബാറില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒരു പിറന്നാള്‍ ആഘോഷത്തോടനുബബന്ധിച്ച് ഹോട്ടലില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ ഡല്‍ഹിയില്‍ നിന്ന് ഇറക്കിയ സുന്ദരികള്‍ അവതരിപ്പിച്ച നഗ്ന നൃത്തമായിരുന്നു എംഎല്‍എ ആസ്വദിച്ചു കൊണ്ടിരുന്നത്.

ഇവിടത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.
പോലീസിനെ കണ്ടതോടെ ഹോട്ടല്‍ അധികൃതര്‍ നൃത്തം ചെയ്ത യുവതികളെയെല്ലാം ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പോലീസ് വിശദമായ പരിശോധന നടത്തിയതിലൂടെയാണ് എംഎല്‍എ അടക്കമുള്ളവര്‍ പിടിയിലായത്. എന്നാല്‍ ഗോവന്‍ ബാറുകളില്‍ നടക്കാറുള്ള പതിവ് ഡാന്‍സ് പരിപാടികളില്‍ മാത്രമാണ് താന്‍ പങ്കെടുത്തതെന്നും അറസ്റ്റ് മനഃപൂര്‍വ്വമാണെന്നും മഹേന്ദ്ര സിങ് പ്രതികരിച്ചു.

മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ഭഗവതി സിങ്ങിന്റെ മരുമകനാണ് മഹേന്ദ്ര സിങ്ങ്.

 

Share news
error: Content is protected !!
Scroll to Top