സുകുമാരിക്ക് ആദരാജ്ഞലി; സംസ്‌ക്കാരം ചെന്നൈയില്‍

തിരു: നടി സുകുമാരിക്ക് ആദരാജ്ഞലി. സുകുമാരിയുടെ ഭൗതികശരീരം രാവിലെ ടി നഗറിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം വൈകീട്ട് നാലിന് ചെന്നൈയിലെ ബസന്ത്‌നഗര്‍ ശ്മശാനത്തില്‍ നടക്കും. സംസ്‌ക്കാരചടങ്ങുകള്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതിയോടെയാണ് നടക്കുക.

സുകുമാരിയുടെ വേര്‍പാടറിഞ്ഞ് സിനിമാ സാംസ്‌ക്കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവര്‍ ഇന്നലെ തന്നെ ആശുപത്രിയില്‍ ലെത്തിയിരുന്നു. മലളത്തിലെ നിന്ന് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക് പോയി. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധീകരിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍ ചടങ്ങില്‍ പങ്കെടുക്കും. പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുക.

ഇന്നലെ വൈകുന്നേരം ചെന്നൈലെ സ്വകാര്യാശുപത്രിയില്‍ വെച്ച് ഹൃദയാഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂജാമുറിയില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നടി സുകുമാരി അന്തരിച്ചു

Share news
error: Content is protected !!
Scroll to Top