Section

malabari-logo-mobile

നാവികരെ തിരച്ചയക്കല്‍ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി രാജിവച്ചു.

HIGHLIGHTS : റോം: വിചാരണയ്ക്കായി നാവികരെ ഇന്ത്യയിലേക്ക് തിരച്ചയച്ച തീരുമാനമെടുത്തതിന് ഇറ്റാലിയന്‍ വിദേശ

റോം: വിചാരണയ്ക്കായി നാവികരെ ഇന്ത്യയിലേക്ക് തിരച്ചയച്ച തീരുമാനമെടുത്തതിന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിലിയോ ടെര്‍സി രാജിവച്ചു. ചൊവ്വാഴ്ച പാര്‍ലിമെന്റിലാണ് ഇദ്ദേഹം രാജി പ്രഖ്യാപിച്ചത്.

നേരത്തെ ഇന്ത്യയുമായി താത്കാലികമായി ധാരണയുണ്ടക്കിയതിനാല്‍ മറീനുകള്‍ക്ക് ഇന്ത്യയില്‍ നല്ല രീതിയിലുള്ള സൗകര്യങ്ങള്‍ ലഭിക്കാന്‍ സഹായകരമാകുമെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ഇറ്റലിയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

sameeksha-malabarinews

കൊല്ലത്ത് ആഴക്കടലില്‍ മത്സബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ വെടിവെച്ചു കൊന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട നാവികരെ ഇറ്റലി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു. എന്നാല്‍ ഇറ്റലിയിലേക്ക് പോയ ഇവരെ തിരച്ചയക്കില്ലെന്ന നിലപാട് ഇറ്റലിയെടുത്തതോടെ കാര്യങ്ങള്‍ ഇന്ത്യ ഇറ്റലി ബന്ധങ്ങള്‍ വഷളാവുന്നിടത്തേക്ക് വരെയെത്തി. പിന്നീട് കോടതി നിലപാട് കര്‍ശനമാക്കുകയും, നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഉറപ്പ് നല്‍കുയും ചെയ്തതോടെ ഇറ്റലി കളം മാറ്റി ചവിട്ടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!