സിപിഐഎം സംസ്ഥാന സക്രട്ടറിയേറ്റ് ഇന്ന്

തിരു : കേരളത്തിലെ സിപിഐഎം സംഘടനാ പ്രശ്ങ്ങള്‍ ചര്‍ച്ചചെയ്ത കേന്ദ്രകമ്മിറ്റിയുടെ തീരമാനങ്ങളെ തുടര്‍ന്ന് സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് നടക്കുന്നത്. ഇതിനുശേഷം സംസ്ഥാനകമ്മിറ്റിയും യോഗം ചേരും.

സംസ്ഥാനകമ്മിറ്റിയില്‍ വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top