സിപിഎം പ്രവര്‍ത്തകര്‍ക്ക് ടി.പി വധത്തില്‍ പങ്കുണ്ടെങ്കില്‍ നടപടി ; കാരാട്ട്

കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ആയുധം കൊണ്ടുള്ള അക്രമത്തെ സിപിഐഎം അംഗീകരിക്കില്ല.

കൊലപാതകികളുടെ പാര്‍ട്ടിയായി സിപിഎമ്മിനെ ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനായി ചില മാധ്യമങ്ങള്‍ കൂട്ടു നില്‍കുകയാണെന്നും കാരാട്ട് പറഞ്ഞു.

കല്ല്യാശേരിയില്‍ നായനാര്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാരാട്ട്. ഈ യോഗത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമായി മാറുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top