Section

malabari-logo-mobile

ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ്‌സ് സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു:സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 23 മുതല്‍

HIGHLIGHTS : മലപ്പുറം :ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിവിധ വകുപ്പുകള്‍) തസ്തികയിലേക്ക്

മലപ്പുറം :ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിവിധ വകുപ്പുകള്‍) തസ്തികയിലേക്ക് 2010 ആഗസ്റ്റ് 21 ന് നടന്ന പരീക്ഷയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.

 

മുഖ്യപട്ടികയില്‍ 1720 പേരും ഉപ പട്ടികയില്‍ 2299 പേരുമുള്‍പ്പെടെ 4019 പേരാണ് സാധ്യതാ പട്ടികയിലുള്ളത്. മുഖ്യപട്ടികയില്‍ 71 ഉം അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരാണുള്ളത്.അംഗവൈകല്യമുള്ളവരുടെ പ്രത്യേക പട്ടികയില്‍ 159 പേരുണ്ട്.

sameeksha-malabarinews

 

psc lastgrade sസര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 23 മുതല്‍ ജൂണ്‍ രണ്ട് വരെ മലപ്പുറം ഗവ. കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ 200 പേരുടെയും 11 മുതല്‍ 200 പേരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. മെയ് 23 ന് രാവിലെ മെയിന്‍ ലിസ്റ്റിലെ രജി.നമ്പര്‍ 100045 മുതല്‍ 111087 വരെ. 11 ന് 111130 മുതല്‍ 123730 വരെ, മെയ് 24 ന് രാവിലെ 123745 മുതല്‍ 133223 വരെയും 11 ന് 133246 മുതല്‍ 143510 വരെ. മെയ് 25 ന് രാവിലെ 143523 മുതല്‍ 158819 വരെ, 11 ന് 158852 മുതല്‍ 174000 വരെ, മെയ് 28ന് രാവിലെ 174052 മുതല്‍ 188148 വരെ 11 മുതല്‍ 188221 മുതല്‍ മെയിന്‍ലിസ്റ്റിലുള്ളവരും ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ 100181 മുതല്‍ 114292 വരെ
മെയ് 29 ന് രാവിലെ 114308 മുതല്‍ 160751 വരെ 11 ന് 160774 മുതല്‍ ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ ബാക്കിയുള്ളവര്‍. എസ്.സി. സപ്ലി. ലിസ്റ്റിലെ രജി. നമ്പര്‍ 100275 മുതല്‍ 119320 വരെ. മെയ് 30ന് രാവിലെ എസ്.സി. സപ്ലിമെന്ററി ലിസ്റ്റിലെ 119345 മുതല്‍ 175936വരെ. 11ന് 176011 മുതല്‍ എസ്.സി. സപ്ലി. ലിസ്റ്റിലെ ബാക്കിയുള്ളവര്‍. മുസ്ലീം സപ്ലിമെന്ററി ലിസ്റ്റിലെ 100020 മുതല്‍ 102902 വരെ.
മെയ് 31 ന് രാവിലെ മുസ്ലീം സപ്ലി.ലിസ്റ്റിലെ 103074 മുതല്‍ 136509 വരെ, 11 ന് 136624 മുതല്‍ 189364 വരെ ജൂണ്‍ ഒന്നിന് രാവിലെ 189890 മുതല്‍ മുസ്ലീം സപ്ലി.ലിസ്റ്റിലെ ബാക്കിയുള്ളവരും എല്‍.സി സപ്ലി. ലിസ്റ്റിലെ എല്ലാവരും, ഒ.ബി.സി വിഭാഗത്തിലെ രജി.നമ്പര്‍ 100452 മുതല്‍ 113104 വരെ 11 ന് 113291 മുതല്‍ 196910 വരെ.
ജൂണ്‍ രണ്ടിന് രാവിലെ ഒ.ബി.സി സപ്ലി.ലിസ്റ്റിലെ 197174 മുതല്‍ എല്ലാവരും, വിശ്വകര്‍മ, എസ്.ഐ.യു.സി നാടാര്‍ എല്ലാവരും. ഒ.എക്‌സ് സപ്ലി.ലിസ്റ്റിലെ 102043 മുതല്‍ 125048 വരെ, 11 ന് ഒ.എക്‌സ് 125788 മുതല്‍ എല്ലാവരും. ധീവര, ഹിന്ദു നാടാര്‍ ഉദ്യോഗാര്‍ഥികള്‍ മുഴുവനും.
പി.എസ്.സി അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖ, നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ തഹസില്‍ദാരില്‍നിന്നും ലഭിക്കുന്ന ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആറ് മാസത്തിനുള്ളിലെടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റ് പരിശോധന സമയത്ത് കൊണ്ടുവരണം.
അംഗവൈകല്യമുള്ളവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അര്‍ഹതാ നിര്‍ണയവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മെയ് 30, 31 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് വ്യക്തിഗത അറിയിപ്പ് നല്‍കുന്നതല്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!