സി സോണ്‍ കിരീടം പിഎസ്എംഒയ്ക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി സോണ്‍ കലോത്സവത്തില്‍ 134 പോയിന്റുമായി തുടര്‍ച്ചയായ പത്താം തവണയും വിജയികളായ പിഎസ്എംഒ കോളേജ് തിരൂരങ്ങാടിക്ക് കിരീടം സമ്മാനിച്ചു.

94 പോയിന്റ് നേടി മമ്പാട് എംഇഎസ് കോളേജും 76 പോയിന്റ് നേടി വാഴയൂര്‍ സാഫി കോളേജും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗായകന്‍ ഷഹബാസ് അമനാണ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചത്. ഷഹബാസ് അമന്‍ ഗസല്‍ ആലപിച്ചാണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

സര്‍വ്വകലാശാലാ ഫിലോസഫി പഠനവിഭാഗത്തിലെ അനില്‍ കുമാര്‍ ചിത്ര പ്രതിഭയായു അരീക്കോട് സുല്ലുമുസലാം ബിഎഡ് കോളേജിലെ ടി സലാവുദ്ദീന്‍ സതര്‍ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

 

 

Share news
error: Content is protected !!
Scroll to Top