സഹപാഠികള്‍ 8 വയസുകാരനെ ബ്ലേഡ്‌കൊണ്ട് കീറിമുറിച്ചു

കൊല്‍ക്കത്ത : ഭക്ഷണം വീതിച്ചുകൊടുക്കാത്തതില്‍ പ്രകോപിതരായ സഹപാഠികള്‍ 8 വയസ്സുകാരനെ ക്രൂരമായി ബ്ലേഡ്‌കൊണ്ട് മുറിവേല്‍പ്പിച്ചു. വെസ്റ്റ് ബംഗാള്‍ മിഡ്‌നാപൂര്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് ഹോസ്റ്റലില്‍ നിന്ന് ലഭിച്ച ഭക്ഷണം സഹപാഠികള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതിനാണ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്.

ബ്ലേഡ്ഉപയോഗിച്ച് ദേഹമാസകലം മുറിവേല്‍പ്പിക്കുകയും വടികൊണ്ട് പൊതിരെ തല്ലുകയും ചെയ്തു. ചോര വാര്‍ന്നൊഴുകാന്‍ തുടങ്ങിയ കുട്ടിയെ തറയില്‍ വെറും നിലത്ത് കിടത്തുകയും ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതികളായ സഹപാഠികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top