സര്‍ക്കാര്‍ ജീവനക്കാരെ പിഎസ്‌സി കബളിപ്പിച്ചതായി പരാതി.

തിരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക പ്രമോഷനും ജോലി സ്ഥിരതയ്ക്കുമായി പിഎസ്‌സി നടത്തിവരുന്ന ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് മാറ്റിവെച്ചെന്ന് പറഞ്ഞ് അവസാന നിമിഷം പരിക്ഷ നടത്തിയത് ജീവനക്കാര്‍ക്ക് ഇരുട്ടടിയായി.

2013 ലെ ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് ഫെബ്രുവരി 13 മുതല്‍ നടന്നുവരികയാണ്. ഇതിനിടയില്‍ പണിമുടക്കുമൂലം 19,20,21 തിയ്യതികളിലെ പരീക്ഷ മാറ്റിവെച്ചതായി അറിയിപ്പ് വന്നു. പിന്നീട് 18ാം തിയ്യതി രാത്രി 10.30 ന് ശേഷം ദൃശ്യ മാധ്യമങ്ങള്‍ വഴി 19 ാം തിയ്യതി ഇന്റര്‍വ്യൂമാത്രമെ മാറ്റിവച്ചിട്ടൊള്ളുവെന്നും രാവിലെ നടക്കുന്ന ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് നടത്തുമെന്നും അറിയിപ്പ് വന്നു. രാവിലെ 7 മണിക്ക് നടക്കാനുള്ള പരീക്ഷ നടക്കുമെന്ന് രാത്രി 10.30 ന് ശേഷം ചാനലുകളില്‍ കൂടി മാത്രം അറിയിച്ചത് ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും അറിഞ്ഞതുപോലുമില്ല.

രാവിലെ പത്രം കണ്ടപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെട്ട കാര്യം ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞത്.

പിഎസ്‌സിയുടെ ഈ നടപടി മൂലം പ്രമോഷനുവേണ്ടി കാത്തിരിക്കുന്ന ഒട്ടനവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കേറ്റ തിരിച്ചടി ഇല്ലാതാക്കാന്‍ വീണ്ടും പരീക്ഷ നടത്തി പിഎസ്‌സി തെറ്റ് തിരുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം

Share news
error: Content is protected !!
Scroll to Top