സരിത പോലീസ് സാന്നിദ്ധ്യത്തില്‍ ഫോണ്‍ വിളിച്ചത് വിവാദമാകുന്നു.

കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ പോലീസ് വാഹനത്തില്‍ ഫോണ്‍ വിളിച്ചത് വിവാദമാകുന്നു. കണ്ണൂരില്‍ വെച്ചാണ് സരിത ഇരുപത് മിനിറ്റോളം ഫോണില്‍ സംസാരിച്ചത്.

സരിതക്ക് ഫോണ്‍ വിളിക്കാനായി പോലീസുകാര്‍ വാഹനത്തില്‍ നിന്നിറങ്ങി അവസരമൊരുക്കകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലശ്ശേരി മജിസ്‌ട്രേറ്റിന്മുമ്പില്‍ ഹാജരാക്കി ജയിലിലേക്ക് മടങ്ങവെയാണ് ഫോണില്‍ സംസാരിച്ചത്.

എടക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് സരിത ഫോണ്‍ വിളിച്ചത്. അതേ സമയം കോടതി ഉത്തരവ് പ്രകാരമാണ് സരിത ഫോണ്‍ വിളിച്ചതെന്നാണ് തളിപറമ്പ് ഡിവൈഎസ്പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവം വിവാദമായ സാഹചര്യത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top