സമകാലിക മലയാളം വാരിക പത്രാധിപര്‍ ജയചന്ദ്രന്‍ നായര്‍ രാജിവെച്ചു.

തിരു : ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് മാനേജ്‌മെന്റിന് കീഴിലുള്ള മലയാളം പത്രാധിപ സ്ഥാനത്തുനിന്നും എസ് ജയചന്ദ്രന്‍ നായര്‍ രാജിവെച്ചു.

പത്രത്തിന്റെ മാനേജുമെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജി. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കവി പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഭിന്നതയാണ് രാജിയിലെത്തിച്ചത് എന്ന് കരുതുന്നു.

ടിപി ചന്ദ്രശേഖരന്‍ വധത്തെ പരോക്ഷമായി ന്യായീകരിക്കുകയും നിസാരവല്‍ക്കരിക്കുകയും ചെയ്തതിനാല്‍ ശ്യാമമാധവം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നു എന്ന ജയചന്ദ്രന്‍ നായരുടെ കുറിപ്പോടെയാണ് ഈ കാവ്യത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട ഭിന്നതയാണ് ഇപ്പോള്‍ ജയചന്ദ്രന്‍ നായരുടെ രാജിയില്‍ എത്തിനില്‍കുന്നത്.

Share news
error: Content is protected !!
Scroll to Top