നടന് ജഗതി ശ്രീകുമാറിനെ കാണാന്‍ മകള്‍ ശ്രീലക്ഷ്മിയെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയില്‍ കഴിയുകയായിരുന്ന ജഗതിയെ കാണാന്‍ പോലീസിന്റെ അകമ്പടിയോടെയാണ് ശ്രീ ലക്ഷ്മി എത്തിയത്. ജഗതിയെ കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യ ശോഭക്കും മകള്‍ക്കും ജഗതിയുടെ കുടുംബം വിലക്ക് ഏര്‍പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ശ്രീ ലക്ഷ്മി ഹൈക്കോടതിയുടെ അനുമതി വാങ്ങിയാണ് ജഗതിയെ കാണാന്‍ പോലീസ് അകമ്പടിയോടെ പേയാടുള്ള വസതിയില്‍ എത്തിയത്. പോലീസിന് പുറമെ അഭിഭാഷക ജ്യേതിയും ശ്രീലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



