ശാലു മേനോന്റെ അമ്മയ്‌ക്കെതിരെ കേസ്

ചങ്ങനാശേരി: കാറില്‍ സണ്‍ ഫിലിം ഒട്ടിച്ചതിന് നടി ശാലു മേനോന്റെ അമ്മയക്കെതിരെ കേസെടുത്തു. ശാലു അറസ്റ്റിലായതിന് പിറകെയാണ് അമ്മയ്‌ക്കെതിരെയും നടപടി.

സണ്‍ഫിലിം ഒട്ടിക്കുന്നത് ശിക്ഷാര്‍ഹമാണെന്നിരിക്കെ ശാലു വന്ന സ്വിഫ്റ്റ് കാറില്‍ സണ്‍ ഫിലിം ഒട്ടിച്ചത് വിവാദമായിരുന്നു. ശാലുവിന്റെ അമ്മയുടെ ഉടമസ്ഥതയിലാണ് കാറുള്ളത്. ഇതെ തുടര്‍ന്നാണ് പോലീസ് കലാദേവിക്കെതിരെ കേസെടുത്തത്.

ശാലുവിന്റെ കാറില്‍ സ്ണ്‍ഫിലിം ഒട്ടിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top