പരപ്പനങ്ങാടി : അഞ്ചപ്പുര മാര്‍ക്കറ്റില്‍ റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ വൈദ്യുതി കാല്‍ ഒടിഞ്ഞു. നിലവാരം കുറഞ്ഞ പോസ്റ്റായതിനാലാണ് കാല്‍ ഒടിഞ്ഞ് വീഴാന്‍ കാരണമായത്. സിമന്റും കമ്പികളും വളരെ കുറച്ച് ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഇത്തരം തൂണുകള്‍ വന്‍ അപകട സാധ്യതയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
മഴശക്തിയായതോടെ എവിടെയൊക്കെ എപ്പോഴൊക്കെ തൂണുകള്‍ ഒടിഞ്ഞുവീഴും എന്ന ഭയത്തിലാണ് നാട്ടുകാര്‍.
വൈകീട്ടോടെയാണ് ഈ ഭാഗത്ത് വൈദ്യുതി പുനഃസ്ഥാപിച്ചത.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




