വേങ്ങരയില്‍ ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ക്കെതിരെ കേസ്

പ്രതിയായ പ്രാദേശിക നേതാവ് ഒളിവില്‍

വേങ്ങര: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രാദേശിക നോതാവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ മലപ്പുറം സി ഐ ടി ബി വിജയന്‍ കേസെടുത്തു.

ചേറൂര്‍ സ്വദേശികളായ കാളങ്ങാടന്‍ വിജയന്‍, കാപ്പന്‍ സലാം, മച്ചിഞ്ചേരി മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്.

2011 ഒക്‌ടോബറില്‍ വീട്ടില്‍ കയറിയാണ് മൂവരും യുവതിയെ പീഡിപ്പിച്ചത്. വിദേശത്തായ ഭര്‍ത്താവിന്റെ സുഹൃത്തുകളായ ഇവര്‍ വീടുപണി കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തി വീട് കാണുന്നതിനിടെയാണ് പീഡനം. കുടുംബ ബന്ധം തകരുമെന്നതിനാലാണ് യുവതി അന്ന് പോലീസില്‍ പരാതി നല്‍കാതിരുന്നത്. ഭര്‍ത്താവ് നാട്ടിലെത്തിയ ശേഷമാണ് പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top