വെനിസ്വലയില്‍ ഭൂപടം ചുവന്നു തന്നെ

കാരക്കാസ: വെനിസ്വലയിലെ 23 സംസ്ഥാനങ്ങളിലേക്ക് നടന്ന ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് നേതൃത്വം നല്‍കുന്ന യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ ആധിപത്യം. 20 സംസ്ഥാനങ്ങളിലും ഇവര്‍ വന്‍ വിജയമാണ് ഇവര്‍ നേടിയിരിക്കുന്നത്.

അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനാല്‍ ഷാവേസ് സജീവമായി രംഗത്തില്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നത്. എന്നിട്ടും സോഷ്യലിസ്റ്റ് പാര്‍ട്ടി നേടിയ വിജയം തിളക്കമേറിയതാണ്. പ്രതിപക്ഷത്തുനിന്നും അഞ്ചിടങ്ങള്‍ അവര്‍ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹെന്റി കാപ്രിലെഡ് മിറാന്‍ഡയില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇദേഹം വന്‍ വിജയം നേടുമെന്നാണ് അമേരിക്കകനുകൂല മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഷാവേസിന്റെ സഹോദരനും സോഷ്യലിസ്റ്റ് നേതാവുമായ ആദന്‍ഷാ ബാരിനാപ് സംസ്ഥാനത്തു നിന്നും വിജയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top