വീരാടിന്റെ തകര്‍പ്പന്‍ ബാറ്റിങ് ; പാക്കിസ്ഥാനെ ഇന്ത്യ തകര്‍ത്തു.

കൊളംബോ: ലോകം നോക്കിനില്‍ക്കെ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ 8 വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയം. ഞായറാഴ്ച വൈകീട്ട് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വീരാട് കൊഹിലിയുടെ മികച്ച ഇന്നിങ്‌സാണ് (78) ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 129 റണ്‍സിന്റെ വെല്ലുവിളി ഇന്ത്യ 17 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബൗളര്‍മാരായ ബാലാജിയുടെയും അശ്വന്റെയും പ്രകടനമാണ് പാക്കിസ്ഥാനെ 128 റണ്‍സിന് ഇന്ത്യ പിടിച്ചു നിര്‍ത്തിയത്. 2 ബോളുകള്‍ ബാക്കി നില്‍ക്കെ പാക്കിസ്ഥാന്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതംഗംഭീറിനെ പൂജ്യ്തതില്‍ റാസാ ഹസ്സന്‍ മടക്കിയെങ്കിലും വിരാട് കൊഹിലിക്കി സെവാഗും(29), യുവരാജും(19) മികച്ച പിന്‍തുണ നല്‍കി.

കഴിഞ്ഞ മതസരത്തില്‍ ഇന്ത്യ ഒസ്‌ട്രേലിയയോട് തോറ്റെങ്കിലും ഈ വിജയം സെമീഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്.

Share news
error: Content is protected !!
Scroll to Top