തട്ടത്തിന് മറയത്ത് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വീനീത് സംവിധാനം ചെയ്യുന്ന തിര എന്ന ചിത്രത്തിലാണ് ശോഭന ഒരു പ്രധാന കഥാപാത്രമായി രംഗത്തെത്തുന്നത്.
മലയാളത്തില്‍ അമല്‍ നിരദ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയാണ് ശോഭന അവസാനമഭിനയിച്ചത്.
നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ശോഭന ഇപ്പോള്‍ സിനിമയില്‍ വളരെ സെലക്ടീവാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രാധാന്യമുള്ക്കൊണ്ട്് ശോഭന അഭിനയിക്കാന്‍ തയ്യാറാകുകയായിരുന്നു. വീനീതിന്റെ അച്ഛനായ ശ്രീനിവാസന് സൃഷ്ടിച്ച നിരവധി മനോഹരങ്ങളായ കഥാപാത്രങ്ങള്‍ക്ക് ശോഭന ജീവനേകിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




