യുപി: ഉത്തര്‍ പ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് നവ വധു അടക്കം 21 പേര്‍ മരിച്ചു. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും ഫറൂക്കാബാദിലേക്ക് പോകുകയായിരുന്ന ബസ്സാണ് ഞായറാഴ്ച രാത്രി അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള ഹസ്സാര കനാലിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരില്‍ 11 പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇതില്‍ നവവധുവും ഉള്‍പ്പെടും. വിവാഹ ആഘോഷങ്ങള്‍ക്കുശേഷം അലിഗഞ്ചില്‍നിന്ന് ഫറൂക്കാബാദിലേക്ക് പോകവെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി മറ്റ് യാത്രക്കാര്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




