വീണു കിട്ടിയ പണം ഉടമസ്ഥക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി.

തിരൂരങ്ങാടി: വീണു കിട്ടിയ പണം ഉടമസ്ഥക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. കൊടിഞ്ഞി കോറ്റത്തങ്ങാടി തെക്കുഞ്ചേരി അബ്ദുല്‍ കരീമാണ് ഉടമസ്ഥയെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ കൊടിഞ്ഞി എരുംകുളം ഭാഗത്ത് നിന്നാണ് കരീമിന് ലേഡീസ് പേഴ്‌സ് റോഡരികില്‍ നിന്നും വീണുകിട്ടിയത്. പേഴ്‌സില്‍ 9585 രൂപയുണ്ടായിരുന്നു. പേഴ്‌സ് കിട്ടിയ വിവരം നാട്ടിലും പത്രത്തിലും അറിയിച്ചു. വ്യക്തിപരമായ അന്വേഷണവും നടത്തി. ഇന്നലെയാണ് ഉടമസ്ഥയെ കണ്ടെത്തി. താനൂര്‍ മുക്കോല സ്വദേശി തോട്ടുവരമ്പത്ത് ചന്ദ്രന്റെ മകല്‍ സന്ധ്യയുടേതായിരുന്നു പേഴ്‌സ്. ആതവനാട് ലാബ് ടെക്‌നീഷ്യയായ ഇവര്‍ ശമ്പളമായി ലഭിച്ച തുക പേഴ്‌സില്‍ സൂക്ഷിച്ചു കൊടിഞ്ഞിയിലെ കൂട്ടുകാരിയുടെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. അതിനിടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.
പേഴ്‌സ് ഇന്നലെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐ എ സുനിലിന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി. മാതൃകാ പ്രവര്‍ത്തനമാണിതെന്ന് എസ് ഐ പറഞ്ഞു. എസ് കെ എസ് എസ് എഫ് സെക്രട്ടറിയാണ് കരീം.

 

Share news
error: Content is protected !!
Scroll to Top