Section

malabari-logo-mobile

കൂടംകുളം: പൊലീസ് വെടിവെയ്പ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

HIGHLIGHTS : കൂടംകുളം: ആണവനിലയത്തിനെതിരെ സമരം

കൂടംകുളം: ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ഉണ്ടായ പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സമരത്തില്‍ പങ്കെടുത്തിരുന്ന മത്സ്യത്തൊഴിലാളി തിരുചെന്തൂര്‍ സ്വദേശി അന്തോണി ജോര്‍ജാണ് (40) മരിച്ചത്. കുലശേഖരപട്ടണം പൊലീസ്സ്റ്റേഷന്‍ ഉപരോധത്തിനിടെ വെടിവെപ്പുണ്ടായത്. സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചു. സ്ഥലത്ത് സമരക്കാര്‍ക്ക് നേരെ ക്രൂരമായ ലാത്തിചാര്‍ജ്ജ്  നടത്തി. സമരക്കാരെ അറ്സ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വൈദ്യുതി വിതരണം നിര്‍ത്തിവെച്ചാതായും വിവരമുണ്ട്. സമരക്കാരെ 2000ത്തോളം വരുന്ന ദ്രുതകര്‍മസേന ആണവനിലയത്തിന് ഒന്നരകിലോമീറ്റ നിരായുധരായ സമരക്കാര്‍ക്കു നേരെ ക്രൂരമായ ലാത്തിചാര്‍ജ്ജുമുണ്ടായി. കൂടംകുളത്തും പരിസരപ്രദേശങ്ങളിലും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.  സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തി വിടുന്നില്ല. രാവിലെ മുതല്‍ കുടംകുളത്തേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ളര്‍ അകലെവെച്ചാണ് തടഞ്ഞത്. ഇന്ന് നാലായിരം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ പോലീസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരില്‍ പലരും കടലിലേക്ക് ചാടിയിരിക്കുകയാണ്. പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരക്കാര്‍ പിരിഞ്ഞ് പോകണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ സമരക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല മുഖ്യമന്ത്രി ജയലളിത പ്രശ്‌നത്തില്‍ ഇടപെടണമെന്ന ഉറച്ച നിലപാടിലാണവര്‍. ആണവനിലയ പദ്ധതി പിന്‍വലിക്കുന്നതുവരെ സമരവു മായി മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!