വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി: വാളക്കുളം ആറ്മട പെരുവന്‍കുഴിയില്‍ ഇട്ടീരിയുടെ മകന്‍ ശ്രീനിവാസനെ (38) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ധേഹത്തിനെതിരെ പിതാവും സഹോദര ഭാര്യമാരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശ്രീനിവാസനെ അനുജന്റെ ഭാര്യാ സഹോദരന്‍മാര്‍ മര്‍ദ്ധിച്ചതായും പരാതിയുണ്ട്.

ഇന്നലെ രാത്രി നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.

മാതാവ്- ലക്ഷ്മി.
സഹോദരങ്ങള്‍- ഗോപി. നാരായണന്‍, കമല, മിനി, ബീന.

Share news
error: Content is protected !!
Scroll to Top