വിശ്വരൂപത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശമില്ല: ഹൈക്കോടതി

വിലക്ക് നീക്കി

ചെന്നൈ: മത മൗലിക സംഘടനകള്‍ തിയ്യേറ്ററിന് പുറത്തും തിയ്യേറ്ററിനകത്ത് വിലക്കേര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാറിനും തിരിച്ചടി. സിനിമയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന മതമൗലികവാദ, തീവ്രവാദ സംഘടനകളുടെ ്പരാതി കോടതി തള്ളി. ഇതോടെ ഇന്നുമുതല്‍ തമിഴ്‌നാട്ടിലെ 500 ഓളം കേന്ദ്രങ്ങളില്‍ ഇന്ന് ചിത്രം റിലീസ് ചെയ്യും.

ഈ ഹരജിയില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി കോടതി ഞായറാഴ്ച സിനിമകണ്ട് വിലയിരുത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡ് പ്രവേശനാനുമതി നല്‍കിയ ചിത്രം നിരോധിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കമലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

ഇടതുപക്ഷ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ കേരളത്തിലും പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top