വിവാഹം എന്റെ സിനിമാ ജീവിതം തകര്‍ത്തു; ജനീലിയ

വിവാഹം കഴിച്ചതോടെ എന്റെ സിനിമാ ജീവിതം തകര്‍ന്നെന്ന് നടി ജനീലിയയുടെ വെളിപ്പെടുത്തല്‍. വിവാഹം ഒരു നടിയുടെ കരിയറിന്റെ അവസാനം കുറിക്കലാണെന്ന് താന്‍ മനസ്സിലാക്കാന്‍ വൈകിയെന്ന് ജനീലിയ. എത്ര മാറ്റമുണ്ടായി എന്നു പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യന്‍ സിനിമാ ലോകവും ഇപ്പോഴും പിന്‍തുടരുന്നത് പതിറ്റാണ്ടുകള്‍ മുമ്പുള്ള കാര്യം തന്നെയാണെന്ന് അവര്‍ പറഞ്ഞു. തന്റെ വിവാഹത്തിന് മുമ്പ് തന്നെ പലരും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും വിവാഹത്തോടെ നായികമാരുടെ കരിയര്‍ അവസാനിക്കുമെന്ന പഴഞ്ചന്‍ രീതി ബോളിവുഡില്‍ ഉണ്ടാകില്ലെന്നുമായിരുന്നു തന്റെ വിശ്വാസമെന്നും ജനീലിയ വ്യക്തമാക്കി.

വിവാഹ ശേഷം ജനീലിയക്ക് ലഭിച്ചത് 3 ചിത്രങ്ങളാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട.് എന്നു മാത്രമല്ല ലഭിച്ച വേഷങ്ങളാകട്ടെ തീരെ പ്രാധാന്യം കുറഞ്ഞവയുമായിരുന്നു. അതുകൊണ്ടു തന്നെ ആ കഥാപാത്രങ്ങള്‍ അവര്‍ ഒഴിവാക്കുകയായിരുന്നത്രെ.

വിവാഹ ശേഷം കുടുംബത്തിനുള്ളില്‍ ഒതുങ്ങിയ മുന്‍ നായികമാര്‍ക്കൊപ്പം ജനീലിയയും ഒതുങ്ങുമോ എന്ന് നമുക്ക് കണ്ടറിയാം……

 

 

Share news
error: Content is protected !!
Scroll to Top