വിരണ്ടോടിയ പോത്ത് 6 പേരെ കുത്തിമലര്‍ത്തി

തിരൂര്‍: പെരുന്നാളിന് തീന്‍മേശയിലെത്തിക്കാന്‍ എത്തിച്ച പോത്ത് പുറത്തൂര്‍ അങ്ങാടിയില്‍ നാലുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോത്തിന്റെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആളത്തില്‍ പറമ്പില്‍ ഇഖ്ബാലിന്റെ മകന്‍ അഫ്‌സല്‍(14) നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കലൂര്‍ മോടംനന്മ്രത്ത് കമല(60), മകള്‍ ശാരി(34), ശാരിയുടെ മകന്‍ അച്ചു ഒന്നരവയസ്സ് എന്നിവര്‍ക്കും തമിഴ്‌നാട് സ്വദേശി പാണ്ഡ്യന്‍ (60) എന്നയാള്‍ക്കും പരിക്കേറ്റു

.ഇന്ന് വൈകീട്ട് പുറത്തൂര്‍ സ്വദേശി മനാഫിന്റെ പോത്താണ് മൂന്നു മണിയോടെ കയറുപൊട്ടിച്ച് വിരണ്ടോടിയത്.
പോത്ത് പുറത്തൂര്‍ കലൂര്‍ മേഖലയില്‍ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു. പുറത്തൂര്‍ യുപി സ്‌കൂളിന്റെ ഗേറ്റ് കുത്തിമറിച്ചിട്ടു. പിന്നീട് കലൂര്‍ ഭാഗത്തെ ഒരു വീട്ടിലേക്ക് കയറിയ പോത്ത് ആ കുടുംബത്തിലെ മൂന്ന് പേരെ ആക്രമിച്ചു.
പോലീസും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ കുരുക്കുകയറിട്ട് കുരുക്കിയത്. വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങിയ പോത്തിന്റെ വിളയാട്ടം രാത്രി 7 മണിക്കാണ് അവസാനിച്ചത്.

Share news
error: Content is protected !!
Scroll to Top