വിദ്യാലയത്തിന് സുരക്ഷാ ഭീഷണിയായി പരപ്പനങ്ങാടി പ്ലാറ്റ്‌ഫോമിലെ മരങ്ങള്‍

പരപ്പനങ്ങാടി:റെയില്‍വെ പ്ലാറ്റ് ഫോമിന്റെ പിറകുവശത്ത് നില്‍ക്കുന്ന മരങ്ങള്‍ മഴയിലും കാറ്റിലും ഇടക്കിടെ കടപുഴകി വീഴുന്നത് വിദ്യാര്‍ത്ഥുകളുടെ ജീവന് തന്നെ ഭീഷണിയാവുന്നു. ഇന്നലെയുണ്ടായ കാറ്റിലും കോളിലും റെയില്‍വേസ്‌റ്റേഷന് പിന്നിലെ ബിഇഎം എല്‍പി സ്‌കൂളിന്റെ കെട്ടിടങ്ങളിലേക്ക് 2 മരങ്ങളാണ് കടപുഴകിവീണത്.

അപകടത്തില്‍സ്‌കൂളിന്റെ മൂത്രപ്പുരയുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഇത് സംഭവിച്ചത് രാത്രിയായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ വര്‍ഷവും വന്‍മരം മറിഞ്ഞ്‌വീണ് ്ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നിരുന്നു.

നിരവധി തവണസ്‌കൂള്‍ അധികൃതര്‍ റെയില്‍വേക്ക് പരാതി നല്‍കിയിട്ടും വീണുകിടക്കുന്ന മരം പോലും മുറിച്ചു മാറ്റാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. സ്‌കൂള്‍ അധികൃതര്‍ റെയില്‍വേക്കും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top