തിരൂരങ്ങാടി: അധ്യാപകര്‍ സംഘം ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. ചെമ്മാട് നാഷ്ണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാത്ഥിയായ പുകയൂര്‍ വലിയപറമ്പിലെ താഴത്തുവീട്ടില്‍ സമീറിനെയാണ് നാല് അധ്യാപകര്‍ ചേര്‍ന്ന് മര്‍ദിച്ചത്. പരിക്കേറ്റ സമീറിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ വേക്കേഷന്‍ ക്ലാസാണ് നടക്കുന്നത്. ഉച്ചയോടെയാണ് സംഭവം നടന്നത്. ക്ലാസില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ ലഭിക്കുകയും ഇത് സമീറിന്റെതാണെന്ന് പറഞ്ഞ് ഓഫീസ് റൂമിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. അധ്യാപകര്‍ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചതായും സമീര്‍ പറയുന്നു. സമീറിന്റെ പുറത്തും തുടയിലും ചൂരല്‍ക്കൊണ്ട് അടിയേറ്റ പാടുണ്ട്.





