വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സിദ്ധന്‍ പിടിയില്‍

താനൂര്‍: നിരവധി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായിക്കിയ 61 കാരനായ സിദ്ധന്‍ പിടിയില്‍. താനൂര്‍ പഴയ മാവേലി സ്റ്റോറിന് സമീപത്ത് തമാസിക്കുന്ന വലയ സിയാറത്തിങ്ങല്‍ അബ്ദുള്ള കോയ തങ്ങളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

വാഹനമോടിക്കാന്‍ പഠിപ്പിച്ചുതരാമെന്നും ഫോണ്‍ വാങ്ങിത്തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടികളെ തന്റെ വീട്ടിലെത്തിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. മലപ്പുറത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

14 ലും 15 ഉം വയസുള്ള ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.

ചരട് ജപിച്ച് കൊടുക്കല്‍, വെള്ളമൂതിക്കൊടുക്കള്‍ തുടങ്ങിയ മന്ത്രവാദ ക്രിയകള്‍ക്കായി ഇയാളുടെ അടുത്തേക്ക്് ദൂരസ്ഥലങ്ങളില്‍ നി്ന്നുള്ളവര്‍ ഇവിടെ എത്താറുണ്ട്.

പോലീസ് ഇയാളെ വ്യാഴാഴ്ച വൈകീട്ടോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

ഫോട്ടോ : ഷൈന്‍ താനൂര്‍

Share news
error: Content is protected !!
Scroll to Top