വാഹന ഉടമയുടെ ചിത്രം ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തും

ആലപ്പുഴ: വാഹന ഉടമയുടെ ചിത്രം ഇനി മുതല്‍ ആര്‍ സി ബുക്കില്‍ ഉള്‍പ്പെടുത്തും. ജൂലൈ ഒന്നു മുതലാണ് ഇത് നടപ്പിലാക്കുക. വാഹനങ്ങളുടെ മോഷണവും വാഹന വിപണന രംഗത്തെ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ഋഷിരാജ് സിംഗാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആര്‍സി ബുക്കില്‍ ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനായി ആര്‍ടി ഓഫീസുകളിലെ സോഫ്റ്റ് വെയറുകള്‍ ഉടന്‍ പരിഷ്‌ക്കരിക്കുമെന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഉടമയുടെ ചിത്രം സ്‌കാന്‍ ചെയ്ത് ചേര്‍ക്കുകയും ഓഫീസുകളില്‍ നേരിട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉടമയുടെ രണ്ട് ഫോട്ടോകള്‍ കൂടി നല്‍കുകയും വേണം.

 

Share news
error: Content is protected !!
Scroll to Top