പ്രഭുദേവയും നയന്‍സും വീണ്ടും ഒന്നിക്കുന്നു

കോളിളക്കം സൃഷ്ടിച്ച പ്രഭു ദേവ നയന്‍താര പ്രണയം തകര്‍ന്നെന്ന വാര്‍ത്തക്ക് ശേഷം വീണ്ടും അവര്‍ ഒന്നിക്കുന്നു എന്ന വര്‍ത്ത പുറത്തു വന്നിരിക്കുന്നു. എന്നാല്‍ അവര്‍ ഒന്നിക്കുന്നത് ജീവിതത്തിലല്ല മറിച്ച് സിനിമയിലാണ്് എന്നു മാത്രം. പ്രഭു ദേവ ഹിന്ദിയിലൊരുക്കുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായികയെന്നാണ് റിപ്പോര്‍ട്ട്.

2014 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തില്‍ സല്‍മാന്‍ ഖാനാണ് നായകനായി എത്തുന്നത്.

നേരത്തെ ഇവരുടെ പ്രണയ കാലത്ത് പ്രഭുദെവയുടെ ഹിന്ദി ചിത്രമായ വാണ്ടടിയില്‍ നയന്‍താരയെ നായികയാക്കാന്‍ പ്രഭുദേവ തീരുമാനിച്ചിരുന്നുവെങ്കിലും നിര്‍മാതാക്കളുടെ താല്‍പത്യക്കുറവിനെ തുടര്‍ന്ന് ഇതില്‍ നിന്നും പിന്‍മാറുയായിരുന്നു.

ഇടക്കാലത്ത വിട്ട് നിന്ന പ്രഭു നയന്‍സ് വാര്‍ത്തകള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു തുടങ്ങുകയാണ്.

 

Share news
error: Content is protected !!
Scroll to Top