കൊച്ചി : ഇന്ത്യാവിഷന് വാര്‍ത്താ അവതാരകന് യുഡിഎഫി ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ അസഭ്യവര്‍ഷം. വെള്ളിയാഴ്ച രാത്രിയില്‍ ഇന്ത്യാവിഷന്റെ വാര്‍ത്താ പരിപാടിയായ ന്യൂസവറിലാണ് ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകനോട് തന്തയ്ക്ക് പിറക്കായ്മ ചെയ്യരുതെന്ന് പറഞ്ഞത്. മര്യാദക്ക് വര്‍ത്തമാനം പറഞ്ഞ് പഠിക്കണം എന്ന് ഭീക്ഷമിപ്പെടുത്തുന്നുമുണ്ട് ചീഫ് വിപ്പ്.
നേരത്തെ സിപിഐഎം നേതാവ് ഇ പി ജയരാജന് പിറവം തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് എംഎല്‍എ മാര്‍ തനിക്കൊപ്പമുണ്ടെന്നും എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറുണ്ടെന്നും പറഞ്ഞ് പി സി ജോര്‍ജ് തന്നെ സമീപിച്ചെന്നും പറഞ്ഞിരുന്നു. ഈ കാര്യം ജോര്‍ജിനോട് ചോദിച്ചപ്പോളാണ് അദേഹം പ്രകോപിതനായത്.
ഇ പി ജയരാജനെ കുറിച്ചും അഭിമുഖത്തില്‍ ജോര്‍ജ് മാന്യമല്ലാത്ത വാക്കുകളാണ് ഉപയോഗിച്ചത്. ജയരാജനെ പോലുള്ള പൊട്ടന് മാര്‍ക്കേ ഇത് പറയാനാകൂ എന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. ചില ദൃശ്യമാധ്യമങ്ങളുടെ ഇഷ്ടതോഴനായ പി സി ജോര്‍ജ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണ്




